CinemaGeneralLatest NewsMollywoodNEWS

‘പട്ടണപ്രവേശം’ സിനിമയ്ക്കിടെ ആ വലിയ ഹൃദയബന്ധത്തിന് തുടക്കമായി: സത്യന്‍ അന്തിക്കാട്

ലാലിനെ സാമ്പത്തികപരമായും കച്ചവടപരമായുമെല്ലാം പുതിയൊരു തലത്തിലെത്തിച്ചത് ആന്റണിയുടെ ബുദ്ധിയും ഊണും ഉറക്കവുമില്ലത്താ കഠിനാധ്വാനവുമാണ്

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം മനസ്സില്‍ വരുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍. സ്നേഹ ബന്ധങ്ങള്‍ക്ക് എപ്പോഴും മൂല്യം നല്‍കുന്ന മോഹന്‍ലാല്‍ തന്‍റെ വിശ്വസ്തനായി കൂടെ കൂട്ടിയത് അതിലും ആത്മാര്‍ത്ഥമായ  സ്നേഹം തിരിച്ചു നല്‍കുന്ന ആന്റണിയെയാണ്. ആ സ്നേഹബന്ധത്തിന്റെ ഊഷ്മളതയെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആദ്യമായി തുറന്നു സംസാരിക്കുകയാണ്. സാമ്പത്തികമായും കച്ചവടപരമായും മോഹന്‍ലാലിനെ പുതിയ തലത്തിലേക്ക് എത്തിച്ചത് ആന്റണിയുടെ കഠിനാധ്വാനമാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നത്. തന്റെ പട്ടണ പ്രവേശം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആന്റണി മോഹന്‍ലാലിന്‍റെ കൂടെ ചേരുന്നതെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുക്കുന്നു. താനും പ്രിയദര്‍ശനും ശ്രീനിവാസനും മോഹന്‍ലാലിന്‍റെ ഹൃദയത്തിലേക്ക് കടന്നു വന്ന പോലെ മറ്റൊരാള്‍ ആയിരുന്നു ആന്റണി പെരുമ്പാവൂരെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

“ലാലിന്‍റെ ചില ബന്ധങ്ങള്‍ നമ്മളും കണ്ടു പഠിക്കേണ്ടതാണ്. എന്റെ ‘പട്ടണപ്രവേശം’ എന്ന സിനിമയുടെ സെറ്റിലാണ് ഡ്രൈവറായ ആന്റണി പെരുമ്പാവൂരിനെ ലാല്‍ കാണുന്നത്. മോഹന്‍ലാലിന്‍റെ ഹൃദയത്തിലേക്ക് ഞാനും പ്രിയനും ശ്രീനിയും കടന്നു വന്നത് പോലെ വന്നയാളാണ് ആന്റണി. ലാലിനെ സാമ്പത്തികപരമായും കച്ചവടപരമായുമെല്ലാം പുതിയൊരു തലത്തിലെത്തിച്ചത് ആന്റണിയുടെ ബുദ്ധിയും ഊണും ഉറക്കവുമില്ലത്താ കഠിനാധ്വാനവുമാണ്”. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button