CinemaGeneralMollywoodNEWS

ഞാന്‍ ‘സ്ഫടികം’ ആവര്‍ത്തിച്ചില്ല അത് കൊണ്ട് പിന്നീട് ചെയ്ത രണ്ട് മോഹന്‍ലാല്‍ സിനിമകളും വലിയ പരാജയമായി !

എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല

സ്ഫടികം ആവര്‍ത്തിക്കാതിരുന്നതാണ് താന്‍ ചെയ്ത  ഏറ്റവും വലിയ തെറ്റെന്ന് പ്രേക്ഷകരെ പരിഹസിച്ചു കൊണ്ട് ഭദ്രന്‍ വ്യക്തമാക്കുന്നു. സ്ഫടികം എന്ന സിനിമയ്ക്ക് ശേഷം അതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു സിനിമ ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടത് ആട് തോമയെ പോലെയുള്ള കഥാപാത്രങ്ങളുടെ പുനവതരണം തന്നെയായിരുന്നുവെന്ന് ഭദ്രന്‍ പറയുന്നു.

ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ തുടങ്ങിയ മോഹന്‍ലാല്‍ സിനിമകളാണ് സ്ഫടികത്തിന് ശേഷം ഭദ്രന്‍ സംവിധാനം ചെയ്തത്. എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.അതിനെക്കുറിച്ച് ഭദ്രന്‍ തുറന്നു  പറയുന്നു.

“സ്ഫടികത്തിന് ശേഷം ഞാന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമയായിരുന്നു ഒളിമ്പ്യന്‍ അന്തോണി ആദം. ‘അത് നല്ല സിനിമയാണല്ലോ എന്ത് കൊണ്ട് ഓടിയില്ല’ എന്ന് ഇന്നും പലരും ചോദിക്കുന്നുണ്ട്. നല്ല സിനിമയാണെന്ന് എനിക്ക് അറിയാമല്ലോ കൊള്ളാത്ത സിനിമയാണേല്‍ ഞാന്‍ എടുക്കില്ലല്ലോ. അത് എന്ത് കൊണ്ട് വിജയമായില്ല എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ അവര്‍ക്ക് എന്നില്‍ നിന്നും വീണ്ടും കാണാന്‍ ആഗ്രഹം സ്ഫടികം പോലെയുള്ള സിനിമയുടെ തുടര്‍ച്ച തന്നെയായിരുന്നു. ഒളിമ്പ്യന്‍ ആട് തോമയുടെ അത്രയും വന്നില്ല എന്നായിരുന്നു പലരുടെയും കമന്റ്. അത് കഴിഞ്ഞു ഞാന്‍ മറ്റൊരു മോഹന്‍ലാല്‍ സിനിമ കൂടി ചെയ്തു ‘ഉടയോന്‍’. അതും പ്രേക്ഷകര്‍ സ്വീകരിച്ചില്ല. അതിനു കാരണമായി പലരും പറഞ്ഞത് അവര്‍ ആ സിനിമയിലെ  അച്ഛന്‍ മകന്‍ ബന്ധത്തില്‍ ചില വിള്ളലുകള്‍ പ്രതീക്ഷിച്ചുവെന്ന്, ആ പ്രശ്നം ഞാന്‍ നേരത്തെ സ്ഫടികം എന്ന സിനിമയില്‍ പറഞ്ഞതാണല്ലോ. എന്നെ സംബന്ധിച്ച് അതൊക്കെ ആവര്‍ത്തിക്കാന്‍ ആയിരുന്നേല്‍ എനിക്ക് ‘സ്ഫടികം 2’ തന്നെ ഇറക്കിയാല്‍ മതിയായിരുന്നല്ലോ”. സ്ഫടികത്തിന് ശേഷം താന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമകളുടെ ബോക്സ് ഓഫീസ് പരാജയം തുറന്നു പറഞ്ഞു കൊണ്ട് ഭദ്രന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button