Latest NewsNEWS

മോഹന്‍ലാലിന് ജന്മദിനാശംസകളുമായി ഉലകനായകന്‍

മലയാളികളുടെ അഭിമാനവും അഹങ്കാരവുമായി നാല് പതിറ്റാണ്ടായി മലയാള സിനിമാ ലോകം അടക്കി വാഴുന്ന മലയാളുകളുടെ പ്രിയതാരം മോഹന്‍ലാലിന് ജന്മദിനാശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. തെന്നിന്ത്യയില്‍ എന്നല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുള്ള താരങ്ങളാണ് മോഹന്‍ലാലും കമല്‍ഹാസനും. ഉലകനായകന്റെ ജന്മദിനാശംസകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പ്രിയ മോഹന്‍ലാല്‍ എന്നു അഭിസംബോധന ചെയ്താണ് കമല്‍ ഹാസന്‍ തന്റെ ജന്മദിനാശംസകള്‍ പറഞ്ഞത്. നിങ്ങളുടെ ആദ്യ സിനിമയില്‍ നിന്ന് തന്നെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടെന്നും നിങ്ങളുടെ ജോലിയുടെ നിരന്തരമായ ഗുണനിലവാരത്തില്‍ ഞാന്‍ നിങ്ങളോട് അസൂയപ്പെട്ടെന്നും അദ്ദേഹം പറയുന്നു. നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ കൂടുതല്‍ ഇഷ്ടപ്പെട്ടെന്നും എന്റെ അനുജന്‍ ദീര്‍ഘകാലം ജീവിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഉന്നൈപോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസനും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിരുന്നു. കഥാ അവതരണം കൊണ്ടും ഇരുവരുടെയും അഭിനയ മികവു കൊണ്ടും സിനിമ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button