GeneralLatest NewsTollywood

പ്രിയതാരം റാണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ്

‘ബാഹുബലി’യിലെ പല്‍വാല്‍ദേവനായി എത്തി തെന്നിന്ത്യന്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റാണ ദഗ്ഗുബാട്ടി. അടുത്തിടെയാണ് റാണ തന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ റാണയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നു വാര്‍ത്ത പുറത്തു വരുന്നു. മിഹീഖ ബജാജാണ് റാണയുടെ വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രം റാണ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്.

ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ്. ഇനി എന്നാണ് റാണയുടെയും മിഹീഖയുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button