GeneralLatest NewsMollywood

നടിയെ ആക്രമിച്ച കേസ്; റിപ്പോര്‍ട്ട് ദിലീപിന് കൈമാറി

സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിന് കൈമാറി. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം, കേസില്‍ .

നിലവില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ കോടതി നടപടികള്‍ നിര്‍ത്തി വച്ചിട്ടുണ്ട്. സാക്ഷി വിസ്താരം പുനഃരാരംഭിക്കാന്‍ കോടതി സാധ്യത ആരാഞ്ഞു. കൂടാതെ മെയ് 27ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. വിസ്താരത്തിന് ഹാജരാകാന്‍ സൗകര്യമുള്ള സാക്ഷികളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകന് സാക്ഷികളെ വിസ്തരിക്കാം.

shortlink

Related Articles

Post Your Comments


Back to top button