Latest NewsNEWS

ഇപ്പോളായിരുന്നെങ്കില്‍ താന്‍ ആ ചിത്രത്തില്‍ അഭിനയിക്കില്ലായിരുന്നു, തന്നെ സ്റ്റാര്‍ കിഡ് എന്ന് വിളിക്കരുത് ; ലൈവില്‍ ആരാധകര്‍ക്ക് മറുപടിയുമായി അഹാന

ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ. മലയാളികളുടെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ താരം ലോക്ക്ഡൗണ്‍ ആയതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. അഹാന മാത്രമല്ല വീട്ടിലെ എല്ലാവരും തന്നെ താരങ്ങളായതിനാല്‍ എല്ലാവരും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം അഹാന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഹലോയില്‍ ലൈവിലെത്തിയപ്പോള്‍ ആരാധകരുമായി പങ്കുവെച്ച ചില കാര്യങ്ങള്‍ വൈറലാകുകയാണ്. ആരാദകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ അച്ഛന്‍ പണ്ടേ സ്റ്റാറായിരുന്നല്ലോ എന്നൊക്കെ പരാമര്‍ശിച്ചപ്പോള്‍ അഹാന പറഞ്ഞത് തന്നെ സ്റ്റാര്‍ കിഡ് എന്ന് വിളിക്കരുത് എന്നാണ്. കാരണം അച്ഛന്‍ ഇപ്പോഴും നല്ലൊരു വേഷം കിട്ടാന്‍ ബുദ്ധിമുട്ടുന്ന ആളാണെന്നാണ് അഹാന ഇതിനു മറുപടിയായി പറഞ്ഞത്.

ലോക് ഡൗണ്‍ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ മണി ഹീസ്റ്റ് പരമ്പരയുടെ വലിയ ആരാധികയാണ് താനെന്നും എങ്ങനെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തോട് ഒരു തരത്തിലും റെഫറന്‍സുകള്‍ ഇല്ലാത്ത ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹമെന്നാണ് അഹാന പറഞ്ഞു.

ആദ്യ സിനിമയ്ക്ക് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അഹാന മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ ഇപ്പോഴായിരുന്നെങ്കില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ അഭിനയിക്കില്ലായിരുന്നുവെന്നും അഹാന പറഞ്ഞു. സണ്ണി വെയ്ന്‍ നായകനാകുന്ന പിടികിട്ടാ പുള്ളിയാണ് അഹാനയുടേതായി തീയേറ്ററുകളിലെത്താനുള്ള പുതിയ സിനിമ.

Tags

Related Articles

Post Your Comments


Back to top button
Close
Close