BollywoodGeneralLatest News

വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി കൊറോണ; ആശങ്കയില്‍ നടി ശ്രീദേവിയുടെ കുടുംബം

ജാന്‍വിയും അച്ഛന്‍ ബോണി കപൂറും സഹോദരി ഖുശിയും ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റീനിലാണ്.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് യുവനടി ജാന്‍വി കപൂറിന്റെ വീട്ടിലെ ജോലിക്കാരന് കൊറോണ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ രണ്ടു ജോലിക്കാര്‍ക്കു കൂടി കൊറോണ പോസിറ്റീവ് ആയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നു. ജാന്‍വിയും അച്ഛന്‍ ബോണി കപൂറും സഹോദരി ഖുശിയും ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റീനിലാണ്. ഇവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന 23 വയസുള്ള ചരണ്‍ സാഹുവിനാണ് ആദ്യം കോവിഡ് 19 സ്ഥിരീകരിത്. ശനിയാഴ്ച്ച വൈകീട്ട് മുതല്‍ അയാള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ടെസ്റ്റ് നടത്തുകയുമായിരുന്നു. മറ്റു ജോലിക്കാരും ഇവര്‍ക്കൊപ്പം വീട്ടിലുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close