GeneralLatest NewsMollywood

ഞാൻ ആദ്യം കാണുമ്പോൾ അദ്ദേഹത്തിന് പ്രായം 25!! ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാൾ

ആളുകൾ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്.

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ലിസി. വിവാഹത്തോടെ അഭിനയജീവിതത്തില്‍ നിന്നും ഇടവേള എടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ലിസി മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ലിസി പറഞ്ഞ വാക്കുകൾവൈറല്‍ ‘അന്നും ഇന്നും മോഹൻലാൽ ഒരു മുപ്പതുകാരനെപ്പോലെ,’ ലിസി സമൂഹമാധ്യമത്തിൽ കുറിച്ചു.

‘ലാലേട്ടന്റെ 60!! ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാൾ’ എന്ന തലക്കെട്ടോടെ ലിസി പങ്കുവച്ച പിറന്നാൾ കുറിപ്പ്.

”കഴിഞ്ഞ 35 വർഷമായി എനിക്ക് മോഹൻലാലിനെ അറിയാം… ഒരു സഹതാരമായി… സുഹൃത്തായി… ബിസിനസ് പങ്കാളിയായി. കഴിഞ്ഞ വർഷങ്ങളായി ഞാനും എന്റെ കുട്ടികളും അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം എത്രയോ തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. എത്രയോ മഹത്തരമായ ഓർമകൾ!! ആളുകൾ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. പക്ഷേ, ഒരു കാര്യം ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്. ഞാൻ ആദ്യം കാണുമ്പോൾ അദ്ദേഹത്തിന് പ്രായം 25. എന്നാൽ ഒരു മുപ്പതുകാരനെപ്പോലെയായിരുന്നു ആളുടെ പെരുമാറ്റം. ഇന്ന് അദ്ദേഹത്തിന് പ്രായം 60. പക്ഷേ, ഇപ്പോഴും ഒരു മുപ്പതുകാരനെപ്പോലെയാണ് അദ്ദേഹം സ്വയം കൊണ്ടു നടക്കുന്നത്. എനിക്കുറപ്പുണ്ട് 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെപ്പോലെ തന്നെയായിരിക്കും ഇരിക്കുക. ജന്മദിനാശംസകൾ ലാലേട്ടാ!! സർവേശ്വരൻ അനുഗ്രഹിക്കട്ടെ!!മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായിരുന്നു ലിസിയുടെ കുറിപ്പ്.

Tags

Related Articles

Post Your Comments


Back to top button
Close
Close