GeneralHollywoodLatest News

തിരക്കഥ വായിക്കുവാൻ നൽകിയത് അടച്ചു പൂട്ടിയ മുറിയിൽ!! ടൈം ട്രാവലുമായി ടെനെറ്റ്; ട്രെയിലർ

ഈ ചിത്രത്തിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.

ആരാധകരെ അമ്പരപ്പിക്കുന്ന ചിത്രവുമായി സംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്‍ വീണ്ടുമെത്തുന്നു. പുതിയ ചിത്രം ടെനെറ്റിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഇൻസെപ്ഷൻ പോലെ തന്നെ ടൈം ട്രാവൽ തന്നെയാണ് ഈ സിനിമയുടെയും പ്രമേയം

ഏഴ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന ടെനെറ്റ് ഒരു ആക്‌ഷൻ എപ്പിക് ആയിരിക്കുമെന്നാണ് സൂചന. രാജ്യാന്തര ചാരവൃത്തിയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

തിരക്കഥ വളരെ രഹസ്യമായി സൂക്ഷിക്കുന്ന നൊലാൻ. സിനിമയിൽ അഭിനയിക്കാൻ വിളിച്ച റോബർട്ട് പാറ്റിൻസന് തിരക്കഥ വായിക്കുവാൻ നൽകിയത് അടച്ചു പൂട്ടിയ മുറിയിൽവച്ചാണ്. ജോൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.

shortlink

Post Your Comments


Back to top button