GeneralLatest NewsMollywood

അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്; വികാരനിർഭരയായി നടി ആൻ

അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്.

മലയാളത്തിന്റെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളായ ആൻ വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള പങ്കുവയ്ക്കുകയാണ് താരം. അ​ഗസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആനിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.

“പലപ്പോഴും അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, അച്ഛൻ ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആ​ഗ്രഹിക്കുന്നു.

അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്.

ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാൻ എനിക്ക് ഭാ​ഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതിൽ അച്ഛന് അഭിമാനിക്കാനായെന്ന് ഞാൻ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ…അച്ഛനെ വിളിക്കുന്നതും ഞാൻ മിസ് ചെയ്യുന്നു” ….ആൻ കുറിച്ചു.

2009 ൽ സ്ട്രോക്ക് വന്നതോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന അഗസ്റ്റിന്‍ 2013 ൽ കിഡ്നി തകരാറായതിനെ തുടര്‍ന്നായിരുന്നു അന്തരിച്ചത്.

shortlink

Post Your Comments


Back to top button