Latest NewsNEWS

ബോളിവുഡ് താരം മുംതാസ് മരിച്ചെന്ന് വ്യാജപ്രചരണം ; സമയമാകുമ്പോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാമെന്ന് താരം

ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുന്നത് സോഷ്യല്‍ മീഡിയകളില്‍ കണ്ടുവരുന്ന ഒരു വിനോദമാണ്. നിരവധി താരങ്ങളെ ഇങ്ങനെ സോഷ്യല്‍മീഡിയ വഴി ആളുകള്‍ കൊന്നിട്ടുണ്ട്. പിന്നീട് താരങ്ങള്‍ തന്നെ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ പലര്‍ക്കും രംഗത്തുവരേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ പല തവണ വ്യാജമരണവാര്‍ത്തകള്‍ക്ക് ഇരയായ വ്യക്തിയാണ് ബോളിവുഡ് നടി മുതാംസ്. ഇപ്പോള്‍ വീണ്ടും തന്റെ മരണവാര്‍ത്ത പ്രചരിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം നിരവധി വാര്‍ത്തകളാണ് മുംതാസിന്റെ മരണത്തെക്കുറിച്ച് വന്നത്. ശനിയാഴ്ച സംസ്‌കാരം നടത്തും എന്നുവരെ വാര്‍ത്തയിലുണ്ടായിരുന്നു. അതിന് പിന്നാലെയാണ് താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുംതാസ് രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ എന്തിനാണ് തന്റെ മരണം ആഗ്രഹിക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു. സമയമാകുമ്പോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാമെന്നും മരിക്കുകയാണെങ്കില്‍ തന്നെ എല്ലാവരേയും ഔദ്യോഗികമായിതന്നെ അറിയിക്കുമെന്നും താരം വ്യക്തമാക്കി

‘ആളുകള്‍ എന്തിനാണ് മനപ്പൂര്‍വം ഇത് ചെയ്യുന്നത്. ഇത് എന്തെങ്കിലും തമാശയാണോ? കഴിഞ്ഞ വര്‍ഷം ഇതുപോലെയൊന്നുണ്ടായപ്പോള്‍ അത് തന്റെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നുവെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ആശങ്കയിലായി. ഇത് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നും ഈ വര്‍ഷം, എന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും മരുമക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ലണ്ടനിലാണ് താനെന്നും മുംതാസ് പറയുന്നു. ലോക്ക്ഡൗണ്‍ തങ്ങളെ എല്ലാവരെയും ഒന്നിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം വന്ന തന്റെ മരണവാര്‍ത്ത കണ്ട് തന്റെ ബന്ധുക്കള്‍ ആശങ്കയിലായിയെന്നും താരം പറഞ്ഞു.

ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്പോള്‍ ഞാന്‍ തന്നെ പൊയ്ക്കോളാമെന്നും മരിക്കുകയാണെങ്കില്‍ തന്നെ എല്ലാവരേയും ഔദ്യോഗികമായിതന്നെ അറിയിക്കുമെന്നും താരം വ്യക്തമാക്കി. മുംതാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button