GeneralLatest NewsMollywood

ക്വാറന്റീന്‍ കേന്ദ്രത്തില്‍ മിനി ജിം!! ഷേപ്പിലേക്ക് മടങ്ങിയെത്താന്‍ വല്ലാതെ ആ​ഗ്രഹിക്കുന്നുവെന്ന് പൃഥ്വിരാജ്

ശരീരം ഒരുപാട് മെലിയിച്ച നടന്‍ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍‌ത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന

ബ്ലെസി ഒരുക്കുന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും ഇന്നലെ കൊച്ചിയില്‍ മടങ്ങിയെത്തിയ നടന്‍ പൃഥ്വിരാജ് കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്. ഈ ചിത്രത്തിനായി താരം നടത്തിയ മേക്ക് ഓവര്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശരീരം ഒരുപാട് മെലിയിച്ച നടന്‍ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍‌ത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഇതിനായി ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

“ഷേപ്പിലേക്ക് മടങ്ങിയെത്താന്‍ വല്ലാതെ ആ​ഗ്രഹിച്ചിരിക്കുമ്ബോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്ബ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കുന്നു”, ജിം ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.‌

shortlink

Related Articles

Post Your Comments


Back to top button