Latest NewsNEWS

വിവാഹശേഷം മുന്‍കാമുകിമാരുടെ പ്രതികരണത്തെ കുറിച്ച് മനസ് തുറന്ന് റാണ ദഗ്ഗുബാട്ടി

ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ വന്‍ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള താരമാണ് റാണ ദഗ്ഗുബാട്ടി. ശരീര സൗന്ദര്യം കൊണ്ടും പെരുമാറ്റം കൊണ്ടും വലിയ സ്ത്രീ ആരാധകരെയും നേടിയെടുത്ത താരം പ്രഭാസിനെ പോലെ തന്നെ തെലുങ്ക് സിനിമാലോകത്തെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലര്‍ ലിസ്റ്റിലായിരുന്നു. ഏറെ ഗോസിപ്പ് കഥകളിലും റാണയുടെ പേരു വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ആരാധകരെ ഒന്നടക്കം ഞെട്ടിച്ചുകൊണ്ട് ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരിയും ഇന്റീരിയര്‍ ഡിസൈനറുമായ മിഹീഖ ബജാജുമായുള്ള തന്റെ വിവാഹ വാര്‍ത്ത റാണ പുറത്തുവിട്ടത്.

ഇപ്പോള്‍ ഇതാ താരം തന്റെ കാമുകിമാരുടെ പ്രതികരണത്തെകുറിച്ചും വിവാഹത്തെ കുറിച്ചും താരം മനസ്സു തുറന്നിരിക്കുകയാണ്. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോള്‍ എല്ലാം നല്ല രീതിയില്‍ സംഭവിക്കും. ഞാന്‍ ഒഴുക്കിനൊപ്പം പോവുകയായിരുന്നുവെന്ന് താരം പറയുന്നു. മിഹിഖയെ പരിചയപ്പെട്ടപ്പോള്‍ അവളുമായി ഒന്നിച്ച് ദീര്‍ഘകാലം ചെലവഴിക്കാന്‍ കഴിയുമെന്നും പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്നു തോന്നി എന്നും റാണ പറയുന്നു.

വിവാഹകാര്യം പറഞ്ഞപ്പോള്‍ ആദ്യം മിഹീഖയ്ക്ക് ഷോക്കായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവള്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമാണ്, എന്നിട്ടും പെട്ടെന്ന് ഇത് കേട്ടപ്പോള്‍ അവര്‍ ഷോക്കായിയെന്നും എന്നാല്‍ ഇപ്പോള്‍ അവരെല്ലാം വലിയ സന്തോഷത്തിലാണെന്നും റാണ പറയുന്നു

വീട്ടുകാര്‍ മാത്രമല്ല, സുഹൃത്തുക്കളും മുന്‍കാമുകിമാരുമെല്ലാം വിവാഹവാര്‍ത്ത കേട്ടതില്‍ ഏറെ സന്തോഷത്തിലാണെന്നും ഒടുവില്‍ അതു സംഭവിച്ചല്ലേ എന്നാണ് അവര്‍ പറഞ്ഞതെന്നും എല്ലാവരും അങ്ങേയറ്റം സന്തുഷ്ടരായിരുന്നു, താരം പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ഏറെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം. അടുത്തും അകന്നും നിരവധി വര്‍ഷങ്ങള്‍ പിന്നിട്ട പ്രണയം ഒടുവില്‍ ഇരുവരും പരസ്പര ധാരണയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിരിഞ്ഞെങ്കിലും ജീവിതത്തില്‍ ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് റാണയും തൃഷയും

റാണയുടെ ജീവിത പങ്കാളി മിഹീഖ ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയും ഒരു ബിസിനസുകാരിയുമാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് നടത്തുകയാണ് മിഹീഖ.

shortlink

Related Articles

Post Your Comments


Back to top button