GeneralLatest NewsMollywood

ലാലേട്ടന് പിറന്നാള്‍ ആശംസയുമായി സന്ദീപ് ജി വാര്യർ!! ലാലേട്ടൻ അയച്ച മറുപടി സന്ദേശം വൈറൽ

വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയിൽ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്പുരാൻ വേഷം ഒരിക്കൽ കൂടി ആടണമെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് പിറന്നാള്‍ സന്ദേശവുമായി സന്ദീപ് ജി വാര്യർ. വരിക്കാശ്ശേരി നാട്ടുകാരനായ താന്‍ മോഹന്‍ലാലിന്റെ ആരാധകന്‍ ആണെന്നു സന്ദീപ്‌ പറയുന്നു. ഇപ്പോഴിതാ പിറന്നാള്‍ ആശംസയ്ക്ക് ലാലേട്ടന്‍ നല്‍കിയ മറുപടി വൈറല്‍.

”സത്യത്തിൽ ഇന്നത്തെ ദിവസം ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ഒന്നാണ്. ലാലേട്ടന് പിറന്നാൾ ആശംസകൾ അയച്ചുകൊടുത്തിരുന്നു. മറുപടി പ്രതീക്ഷിച്ചതേ ഇല്ല.”  സന്ദീപ്     പറയുന്നു.

”റിലീസ് ദിവസം ഇടിച്ചു കുത്തി സിനിമ കണ്ടിരുന്ന ഈ പാവം ആരാധകനെ പരിഗണിക്കേണ്ട എന്തു കാര്യമാണ് ആ മഹാമനുഷ്യനുള്ളത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹൻലാൽ എന്ന മഹാനടൻ മറുപടി സന്ദേശമയച്ചു.എന്റെ നാടിനെ കൃത്യമായി ഓർത്തെടുത്തുകൊണ്ട്. വെള്ളിനേഴിയും ഒളപ്പമണ്ണ മനയും മട്ടന്നൂരും കീഴ്പ്പടം കുമാരൻ നായരും എന്തിനേറെ എന്റെ അച്ഛൻറെ സുഹൃത്തായ ഇന്ദ്രൻ വൈദ്യരെ അദ്ദേഹം ഓർത്തെടുത്തു.

എന്നെ ടിവിയിൽ കാണാറുണ്ടന്നും അടുത്തുതന്നെ നേരിൽ കാണാനാവട്ടെ എന്നും പറഞ്ഞപ്പോൾ എന്റെ സന്തോഷം ഇരട്ടിച്ചു. വരിക്കാശ്ശേരി മനയിലെ പൂമുഖത്ത് ചാരു കസേരയിൽ കസവുമുണ്ട് ഉടുത്തിരിക്കുന്ന മീശ പിരിക്കുന്ന തമ്പുരാൻ വേഷം ഒരിക്കൽ കൂടി ആടണമെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു. അത്തരമൊരു വേഷം ചെയ്യാൻ അടുത്തുതന്നെ ഭാഗ്യം ഉണ്ടാവട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

നമസ്കരിക്കുന്നു ആ ലാളിത്യത്തിന് മുന്നിൽ . ലാലേട്ടന് സമം ലാലേട്ടൻ മാത്രം.” സോഷ്യല്‍ മീഡിയയില്‍ കുറിച്ചുകൊണ്ട് സന്ദീപ്‌ ലാലേട്ടൻ അയച്ച മറുപടി സന്ദേശം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button