Latest NewsNEWS

മാസ്‌ക് ധരിച്ച് അജിത്തിന്റെയും ശാലിനിയുടെയും ആശുപത്രി സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്ത് ; ആരാധകര്‍ ആശങ്കയില്‍

രാജ്യം മുഴുവന്‍ കോവിഡ് ഭീതിയില്‍ ലോക്ക്ഡൗണിലിരിക്കെ തമിഴകത്തിന്റെ സ്വന്തം തല അജിത്തും ഭാര്യ ശാലിനിയും ആശുപത്രി സന്ദര്‍ശനം നടത്തിയത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടുത്തിടെ ഇരുവരും ഒന്നിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും താരം റെഗുലര്‍ ചെക്കപ്പിനു എത്തിയതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മാസ്‌ക് അണിഞ്ഞാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. നിരവധി ആരാധകരാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് താരത്തിന്റെയും ശാലിനിയുടെയും ആരോഗ്യകാര്യത്തിലുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നത്. ആശുപത്രിയില്‍നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രി ജീവനക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സൂചനയുണ്ട്.

തമിഴകത്തു മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് അജിത്ത്. അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രിയതാരം ശാലിനിയുമായി 1999 ല്‍ അജിത്ത് ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ തുടങ്ങിയ പ്രണയം 2000 ഏപ്രിലില്‍ വിവാഹത്തില്‍ ചെന്നിത്തിയതോടെ മലയാളി പ്രേക്ഷകര്‍ക്ക് അജിത്തിനോടുള്ള പ്രിയം കൂടിയെന്നു വേണം പറയാന്‍. ശാലിനി അതോടെ സിനിമയോട് വിട പറയുകയായിരുന്നു. അനൗഷ്‌ക, ആദ്വിക് എന്നിങ്ങനെ ഒരു മകളും മകനുമാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.

മേയ് ഒന്നിനായിരുന്നു അജിത്ത് തന്റെ 49-ാം പിറന്നാള്‍ ആഘോഷിച്ചത്. സംവിധായകന്‍ എച്ച് വിനോദിന്റെ വാലിമൈ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്ക്ഡൗണിനു മുമ്പു തന്നെ താരം പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button