Latest NewsNEWS

പെരുന്നാളില്‍ സര്‍പ്രൈസ് ഗിഫ്റ്റുമായി ദുല്‍ഖര്‍

പെരുന്നാളില്‍ സര്‍പ്രൈസ് ഗിഫ്റ്റുമായി ദുല്‍ഖര്‍. ആരാധകര്‍ക്കുള്ള പെരുന്നാള്‍ സര്‍പ്രൈസ് ആയി താരം നായകനായി എത്തുന്ന ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പി’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദുല്‍ഖറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ ദുല്‍ഖര്‍. 35 കോടി ബജറ്റിലാണ് ചിത്രം എത്തുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഉയര്‍ന്ന ബജറ്റ് ആണിത്. ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.

https://www.facebook.com/DQSalmaan/posts/2468211999947930

പെരുന്നാള്‍ റിലീസ് ആയി തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നു കുറുപ്പ് കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ അദ്യ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോയ്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്. മൂത്തോനിലൂടെ മലയാളത്തിലേക്ക് എത്തിയ ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍

shortlink

Related Articles

Post Your Comments


Back to top button