GeneralLatest NewsMollywood

ഉണ്ണി മുകുന്ദന്റെ പേരില്‍ വാട്‌സ്‌ആപ്പില്‍ വ്യാജ സന്ദേശം

വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ വിളിച്ചാല്‍ രാജേഷ് എന്നു പരിചയപ്പെടുത്തുന്നവ്യക്തി ചന്ദ്രന്‍ എന്നയാള്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് ആളുകളെ ക്ഷണിക്കുന്നതായി

നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ സന്ദേശം. ഉണ്ണിയും നടി ആത്മീയയും വേഷമിടുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പേരിലാണ് വ്യാജ പ്രചരണം.

“ഉണ്ണി മുകുന്ദന്‍-ആത്മീയ ജോഡിയുടെ ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു.കുട്ടികള്‍ക്കും അവസരം ഉണ്ടു ..ഇടുക്കി ലോക്കേഷന്‍..വാട്ട്‌സ്‌ആപ് 8943316392” എന്നാണ് വ്യാജ സന്ദേശം.

വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ വിളിച്ചാല്‍ രാജേഷ് എന്നു പരിചയപ്പെടുത്തുന്നവ്യക്തി ചന്ദ്രന്‍ എന്നയാള്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് ആളുകളെ ക്ഷണിക്കുന്നതായി അറിയിക്കുന്നു. കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഓഡിഷന്‍ പിന്നെയായിരിക്കുമെന്നും സ്ഥലം കണ്ണൂരിലാകുമെന്നും ഇയാള്‍ അറിയിക്കുന്നു. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് ഉണ്ണി മുകുന്ദന്റെ വക്താവ് അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button