Latest NewsNEWS

കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാളാണ്. നിരവധി പേരാണ് മുഖ്യമന്ത്രിക്ക് ആശംസയുമായി എത്തുന്നത്. മലയാളികളുടെ പ്രിയതാരം നടനവിസ്മയം മോഹന്‍ലാലും മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി എന്നാണ് മോഹന്‍ലാല്‍ പിണറായി വിജയനെ അഭിസംബോധന ചെയ്തിരിക്കുന്നത്.

‘ കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ ‘ എന്നാണ് അദ്ദേഹത്തോടൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നിപ്പയിലും പ്രളയിത്തിലും കേരളത്തെ പിടിച്ചുയര്‍ത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ കോവിഡിനെതിരായ പോരാട്ടത്തിലാണ്. വളരെ മികച്ച രീതിയില്‍ തന്നെ കേരളത്തിലെ ആരോഗ്യ മേഖലയെ കൊണ്ടുപോകാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിനൊപ്പം മോഹന്‍ലാലും പങ്കു ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button