GeneralLatest NewsTV Shows

നടി അമല വിവാഹിതയായി; വരന്‍ സീരിയല്‍ മേഖലയില്‍ നിന്ന്!!

തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്.

ചെമ്പരത്തിയിലെ കല്യാണിയായി എത്തി കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്ന നായിക അമല ഗിരീശൻ വിവാഹിതയായി. ഫ്രീലാൻസ് ക്യാമറമാൻ ആയ പ്രഭു ആണ് വരന്‍. സീരിയൽ മേഖലയിൽ കുറച്ചുകാലം പ്രഭു പ്രവർത്തിച്ചിട്ടുണ്ട്.

ലോക് ഡൗൺ ആയതുകൊണ്ടുതന്നെ അധികം ആരെയും പങ്കെടുപ്പിക്കാതെയാണ് വിവാഹം നടന്നതെന്ന് അമല സമയം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

” തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ വസമാണ് വിവാഹം നടന്നത്” അമല പറഞ്ഞു.

കോഴിക്കോടു സ്വദേശിയായ അമല ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. ക് അഴിഞ്ഞ അഞ്ചു വ അര്ഷത്തില്‍ അധികമായി അഭിനയ രംഗത്ത് സജീവമായ അമല വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Post Your Comments


Back to top button