GeneralLatest NewsWorld Cinemas

സീക്കാ വൈറസ്, ചിക്കുന്‍​ഗുനിയ, ഡെങ്കിപ്പനി മാറിയപ്പോള്‍ കോവിഡും!! സമ്പര്‍ക്കവിലക്കില്‍ നടി

കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച്‌ മുതല്‍ താന്‍ സമ്ബര്‍ക്കവിലക്കിലായിരുന്നുവെന്നും താരം പറയുന്നു.

മൂന്നു തവണ പരിശോധിച്ചപ്പോഴും കൊറോണ പോസിറ്റീവ് ആയതിന്റെ ആശങ്കയിലാണ് കൊളംബിയന്‍ നടിയും മോഡലുമായ ​ഡെന്ന ​ഗാര്‍ഷ്യ. ഓരോ തവണയും രോ​ഗമുക്തയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോസിറ്റീവ് ആയി തുടരുകയാണെന്ന് താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി കോവിഡ് ബാധിതയാണെന്ന വിവരം പുറത്തുവിട്ടത്.

ജോലിയുടെ ഭാ​ഗമായി നടി അടുത്തിടെ സ്പെയിനില്‍ പോയിരുന്നു. അവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കരുതുന്നു. കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച്‌ മുതല്‍ താന്‍ സമ്ബര്‍ക്കവിലക്കിലായിരുന്നുവെന്നും താരം പറയുന്നു.

എന്നാല്‍ കൊറോണ സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്പ് ജനുവരിയില്‍ പനി വന്നതിനെത്തുടര്‍ന്ന് ഡെന്ന ​ഗാര്‍ഷ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോള്‍ ഡെങ്കിപ്പനി ആയിരുന്നു നടിയ്ക്ക്. അതില്‍ നിന്നും രോ​ഗമുക്തയായതിന് പിന്നാലെയാണ് കോവിഡ് പോസിറ്റിവ് ആയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്ഷം സീക്ക വൈറസ് ബാധയും ചിക്കുന്‍ ​ഗുനിയ താരത്തിനു വന്നിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close