Latest NewsNEWS

കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ലോക്ഡൗണിനിടെ ചിത്രീകരണവുമായി നടന്‍ അക്ഷയ്കുമാര്‍

മുംബൈ : ലോക്ഡൗണിനിടെ കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണവുമായി നടന്‍ അക്ഷയ്കുമാറും സംവിധായകന്‍ ആര്‍ ബല്‍കിയും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടന്നത് . ലോക്ഡൗണിലെ ബോധവത്ക്കരണം സംബന്ധിച്ചുള്ള പരസ്യചിത്രത്തിന്റെ ചിത്രൂകരണമാണ് നടന്നത്. തിങ്കളാഴ്ച്ച മുംബൈയിലെ കമാലിസ്താന്‍ സ്റ്റുഡിയോസില്‍ വച്ചായിരുന്നു ചിത്രൂകരണം. ബല്‍കി തന്നെയാണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്.

ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇരുപതോളം ക്രൂ അംഗങ്ങള്‍ അണിനിരന്ന ഷൂട്ട് രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വലിയ കരുതലോടെയാണ് സെറ്റിലെ അംഗങ്ങള്‍ ചിത്രീകരണത്തിന്റെ ഭാഗമായത്. കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സിനിമാചിത്രീകരണമാവാമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഉത്തരവിന് പിന്നാലെയാണ് ഷൂട്ടുമായി താരം മുന്നോട്ട് പോയത്.

സെറ്റിനു പുറത്ത് സ്ഥാപിച്ചിരുന്ന പ്രത്യേക അണുനശീകരണ എന്‍ട്രിയിലൂടെ മാത്രമേ ഓരോരുത്തര്‍ക്കും ഉള്ളിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. മാസ്‌കും സാനിറ്റെഴ്‌സറും എല്ലാം നിര്‍ബന്ധമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button