BollywoodGeneralLatest News

വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൊറോണ; സംവിധായകനും കുടുംബവും ക്വാറൻ്റൈനിൽ

വീട്ടിലെ മറ്റുള്ളവർക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നും സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്നും പറഞ്ഞ അദ്ദേഹം

നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടു ജോലിക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ വീട്ടിൽ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കരൺ ജോഹർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രിഹൺമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരെ വിവരം അറിയിച്ചതായും താനടക്കമുള്ള വീട്ടിലെ മറ്റെല്ലാവരും സെൽഫ് ഐസൊലേഷനിലേക്ക് മാറിയതായും താരം പങ്കുവച്ചു.

വീട്ടിലെ മറ്റുള്ളവർക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നും സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്നും പറഞ്ഞ അദ്ദേഹം 14 ദിവസം സെൽഫ് ഐസൊലേഷൻ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button