Latest NewsNEWS

ദുല്‍ഖറിന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ താരത്തെ മനസിലായോ ? ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് താരം

ഈ അടുത്തകാലത്തായി സമൂഹമാധ്യമങ്ങളില്‍ ട്രന്‍ഡിങ്ങായി വന്ന ഒന്നാണ് കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. നിരവധി താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയും ചെയ്തിട്ടുണ്ട്. തമിഴിലും മലയാളത്തിലുമെല്ലാം ശ്രദ്ധേയയായ ദുല്‍ഖറിന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച മാളവിക മോഹനന്റെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്.

https://www.instagram.com/p/B42hAUvANW7/

പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളായ മാളവിക തമിഴ് പ്രേക്ഷകര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ്. ഛായാഗ്രാഹകനായ അഴഗപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ആസിഫ് അലിയ്ക്ക് ഒപ്പം ‘നിര്‍ണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’ലും മാളവിക അഭിനയിച്ചിരുന്നു.

https://www.instagram.com/p/CAcLcSlg3tj/

തുടര്‍ന്ന് തമിഴ് സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ‘പേട്ട’യാണ് ഒടുവില്‍ റിലീസിനെത്തിയ മാളവിക ചിത്രം. ബിയോണ്ട് ഗി ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് താരം.

https://www.instagram.com/p/CANewFRgNg7/

മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് മാളവിക. വിജയ് ദേവേരകൊണ്ടയെ നായകനാക്കി ആനന്ദ് അണ്ണമലൈ സംവിധാനം ചെയ്യുന്ന തമിഴ്- തെലുങ്ക് ദ്വിഭാഷാചിത്രമായ ‘ഹീറോ’യിലൂടെയാണ് മാളവിക തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ഇതിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

https://www.instagram.com/p/CAK582TAKUe/

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്ററിലും’ മാളവികയുണ്ട്. ചിത്രത്തിനായി കഴിഞ്ഞ രണ്ടുമാസമായി പാര്‍ക്കൗര്‍ പരിശീലിക്കുകയാണ് താരം. വിജയ് സേതുപതിയും മാളവികയും ഉള്‍പ്പെടുന്ന ആക്ഷന്‍ സീനുകളാല്‍ സമ്പന്നമാവും ചിത്രം എന്നാണ് റിപ്പോര്‍ട്ട്.

https://www.instagram.com/p/B9MYeNFAMUq/

https://www.instagram.com/p/B3HjdltgoqE/

shortlink

Related Articles

Post Your Comments


Back to top button