Latest NewsNEWS

അമ്പരപ്പിക്കുന്ന മേക്കോവറുമായി പൃഥ്വിയുടെ പുതിയ ഫോട്ടോ ; ശരീരത്തിന് പരിധികളുണ്ട്, പക്ഷേ മനുഷ്യന്റെ മനസ്സിന് പരിധിയില്ലെന്ന് താരം

സമീപകാലത്ത് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ മേയ്‌ക്കോവര്‍ കണ്ട് ആരാധകര്‍ എല്ലാം അമ്പരന്നിരുന്നു. കഥാപാത്രത്തിനായി അത്രയ്ക്കും രൂപമാറ്റമായിരുന്നു പൃഥ്വിരാജ് വരുത്തിയത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ പഴയ രൂപത്തിലേക്ക് മടങ്ങിവരാന്‍ ശ്രമിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ജോര്‍ദാനിലായിരുന്നു പൃഥ്വി സംഘവും കേരളത്തില്‍ തിരിച്ചെത്തിയ ശേഷം കൊച്ചിയില്‍ ഒരു ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യത്തില്‍ കഴിയുകയാണ് പൃഥ്വിരാജ്. ഒരു മിനി ജിം കൂടി പൃഥ്വിരാജിന് ഇവിടെ തയ്യാറാക്കിയിരുന്നു. അവിടെനിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ഓര്‍മ്മിക്കുക, മനുഷ്യ ശരീരത്തിന് അതിരുകളുണ്ട്, മനുഷ്യ മനസ്സിന് ഇല്ല എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/PrithvirajSukumaran/posts/2963661710355540

ആടുജീവിത്തിനായുള്ള മേയ്‌ക്കോവറിലെ രംഗങ്ങള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് ഒരു മാസം. അവസാന ദിവസം, എനിക്ക് അപകടകരമായ കൊഴുപ്പ് ശതമാനവും വിസറല്‍ കൊഴുപ്പിന്റെ അളവും ഉണ്ടായിരുന്നു. എന്റെ ശരീരം വിശ്രമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടി ഒരു മാസം എന്നെ ഇവിടെ എത്തിച്ചു. ഒരു മാസം മുമ്പ് ഞാന്‍ ഏറ്റവും ദുര്‍ബലനായിരുന്നപ്പോള്‍ എന്നെ കണ്ട എന്റെ ക്രൂ ഇപ്പോഴത്തെ രൂപം കാണുമ്പോള്‍ അമ്പരന്നിട്ടുണ്ടാകും.എന്റെ ട്രെയിനറായ അജിത് ബാബുവിനും ബ്ലെസി ചേട്ടനും, ടീമിനും നന്ദി, ഓര്‍മ്മിക്കുക.. മനുഷ്യ ശരീരത്തിന് അതിരുകളുണ്ട്..മനുഷ്യ മനസ്സിന് ഇല്ല! എന്നാണ് ഫോട്ടോ പങ്കുവച്ച് പൃഥ്വി എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button