GeneralLatest NewsTV Shows

ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം; ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയില്‍

ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ താരത്തിനു ഉണ്ടായിരുന്നതായികുടുംബം പറഞ്ഞു.

പ്രമുഖ ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്തു. ഇരുപത്തിയഞ്ചു വയസ്സായിരുന്നു. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ഡോറിലെ വീട്ടിലായിരുന്നു സംഭവം. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ താരത്തിനു ഉണ്ടായിരുന്നതായികുടുംബം പറഞ്ഞു.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ‘സ്വപ്‌നങ്ങള്‍ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’ എന്ന് പ്രേക്ഷ കുറിച്ചിരുന്നു.

shortlink

Post Your Comments


Back to top button