Latest NewsNEWS

ഫര്‍ഹാന്‍ ഫാസിലിന്റെ ക്വാറന്റൈന്‍ കാലത്തെ ജന്മദിനം ; ആശംസകളുമായി താരങ്ങള്‍

ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ അനിയനുമായ ഫര്‍ഹാന്‍ ഫാസിലിന്റെ മുപ്പതാം പിറന്നാളായിരുന്നു ഇന്നലെ. ലോക്ക്ഡൗണിലായിനാല്‍ തന്നെ വീട്ടിലാണ് ഇത്തവണ ജന്മദിനം ആഘോഷിച്ചത്. ക്വാറന്റൈന്‍ കാലത്തെ ജന്മദിന ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. നസ്‌റിയ നസീമിനും നസ്‌റിയയുടെ സഹോദരന്‍ നവീനിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്വാറന്റൈനിലെ ജന്മദിനം ഇതുപോലെയായിരിക്കും എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിരവധി താരങ്ങളും ഫര്‍ഹാന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. കാളിദാസ് ജയറാം, ഹാപ്പി ബര്‍ത്ത്‌ഡേ ബ്രദര്‍ എന്ന് കാളിദാസ് ജയറാം കുറിച്ചു. ഹാപ്പി ബര്‍ത്ത്‌ഡേ മനുഷ്യാ എന്ന് അനൂപ് സത്യനും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CApi1w4p-xH/

2014ല്‍ രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ്‌ലോപ്പസില്‍ നായകനായി അഭിനയിച്ച ഫര്‍ഹാന്‍ 2017ല്‍ ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലും നായകനായി അഭിനയിച്ചു. 2019 ല്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ് ആണ് ഫര്‍ഹാന്റെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം. ലോക്ക്ഡൗണ്‍ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ഫര്‍ഹാന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പഴയ കാല ഫോട്ടോകളും ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

shortlink

Post Your Comments


Back to top button