BollywoodGeneralLatest News

ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയെ വിവാഹമോചനം ചെയ്യണം; കോലിയോട് ബിജെപി എം.എൽ.എ

ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ലോകത്തിന് ശക്തമായ സന്ദേശം കൊടുക്കണം. രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കണം'

ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയെ വിവാഹമോചനം ചെയ്യണമെന്ന് കോലിയോട് ബിജെപി എം.എൽ.എയുടെ ആവശ്യം. അനുഷ്ക നിര്‍മ്മിച്ച വെബ് സീരിസ് പാതാള്‍ ലോകുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായാണ് ബി.ജെ.പി എം.എൽ.എ നന്ദകിഷോർ ​ഗുജ്റാൾ ഇത് പറഞ്ഞത്.

അനുഷ്‌ക നിര്‍മിച്ച പാതാള്‍ ലോക് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. ഇതില്‍ രാജ്യത്തെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും വര്‍ഗീയ ലഹളയ്ക്ക് കാരണമാകും എന്നും ചൂണ്ടിക്കാട്ടി നിർമാതാവും കൂടിയായ അനുഷ്കയ്ക്കെതിരേ പരാതിയുമായി ഗുജ്റാൾ രം​ഗത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് ” കോലി അനുഷ്കയെ വിവാഹമോചനം ചെയ്യണം. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ലോകത്തിന് ശക്തമായ സന്ദേശം കൊടുക്കണം. രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കണം” എന്ന് ഗുജ്റാള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

യോ​ഗി ആദിത്യനാഥിനൊപ്പം ​ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് വെസ് സീരീസിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്തതെന്ന് ​ഗുജ്റാൾ ആരോപിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button