Latest NewsNEWS

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലില്‍ പൃഥ്വിരാജും

മഞ്ജു വാരിയറെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ പൃഥ്വിരാജും എത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. നേരത്തെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി, അനന്തഭദ്രം എന്നീ ചിത്രങ്ങളില്‍ നായകനായി പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ഇതിനു ശേഷം പൃഥ്വി വീണ്ടും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകുകയാണ് ഇതിലൂടെ.

‘ചിത്രത്തില്‍ മഞ്ജു വാരിയറും സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ വിവരണം നല്‍കുന്നത് പൃഥ്വിരാജ് ആണെന്നാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വിയുടെ ഭാഗങ്ങള്‍ റെക്കോര്‍ഡു ചെയ്യുന്നത് ഞങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നും ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിനും പൃഥ്വിരാജ് വിവരണം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button