CinemaComing SoonLatest NewsNEWSTrailers

കൊറോണയെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമെന്ന വാദവുമായി കൊറോണ വൈറസിന്റെ ട്രെയ്‌ലര്‍ പുറത്ത്

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ മഹാമാരിയെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമെന്ന വാദവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കൊറോണ വൈറസ് എന്ന പേരിലുള്ള ചിത്രത്തിന്റെ ട്രെയിലറും സംവിധായകന്‍ പുറത്തുവിട്ടു.

സി.എം. ക്രിയേഷന്‍സിന്റെ ബാനറില്‍ രാം ഗോപാല്‍ വര്‍മ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഗസ്ത്യ മഞ്ജുവാണ്. ലോക്ഡൗണിനിടയില്‍ ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്നതാണ് ചിത്രം. ഞങ്ങളുടെ ജോലിയെ ആര്‍ക്കും തടസപ്പെടുത്താന്‍ സാധിക്കില്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണിത് എന്നാണ് അദ്ദേഹം അടിക്കുറിപ്പില്‍ പറയുന്നത്. ചിത്രം തെലുഗുവിലാണ് പുറത്തിറങ്ങുക.

shortlink

Related Articles

Post Your Comments


Back to top button