GeneralKollywoodLatest News

ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവുമധികം അച്ചടക്കമുള്ള നടി നയന്‍താര; നടന്‍ ആര്‍.ജെ ബാലാജി പറയുന്നു

ആര്‍.ജെ ബാലാജിയും നയന്‍താരയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍.

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് നയന്‍താര. താരത്തിനെക്കുരിച്ചു നടനും സംവിധായകനുമായ ആര്‍.ജെ ബാലാജി പറഞ്ഞ വാക്കുകള്‍ വൈറല്‍. താന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവുമധികം അച്ചടക്കമുള്ള നടി യാണ് നയന്‍താരയെന്ന് ബാലാജി പറയുന്നു.

‘ ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര. അതു കൊണ്ടാണ് അവര്‍ ഇപ്പോഴും ഈ പുരുഷാധിപത്യ മേഖലയില്‍ ഇപ്പോഴും ഏറ്റവും മികച്ച നായികയായിരിക്കുന്നത്,’ ആര്‍.ജെ ബാലാജി പറഞ്ഞു.

ആര്‍.ജെ ബാലാജിയും നയന്‍താരയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍. ചിത്രത്തിന്റെ സംവിധാനവും ആര്‍.ജെ ബാലാജി ആണ്. എന്നാല്‍ ലോക്ഡൗണ്‍ കാരണം ചിത്രത്തിന്റെ റിലീസിങ് തടസ്സം നേരിടുകയാണ്.

shortlink

Related Articles

Post Your Comments


Back to top button