BollywoodGeneralLatest News

1500 സിനിമാ-ടിവി പ്രവര്‍ത്തകര്‍ക്ക് 3000 രൂപ വീതം അക്കൗണ്ടില്‍; അസോസിയേഷന് 45 ലക്ഷം രൂപ; താരമായി അക്ഷയ്കുമാര്‍

45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നും അക്ഷയ് അറിയിച്ചു.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്. ചിത്രീകരണം നിലച്ചതോടെ വരുമാനമില്ലാതെ ദുരിതം അനുഭവിക്കുന്ന സിനിമാ-സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ കലാകാരന്‍മാരുടെ അസോസിയേഷന് 45 ലക്ഷം രൂപ കൈമാറിയിരിക്കുകയാണ് താരം.

1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം നടന്‍ അയച്ചിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നും അക്ഷയ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button