Latest NewsNEWS

റെയിന്‍ബോ ബോയ് ; ഇസഹാഖിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ചാക്കോച്ചന്‍

മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞു ഇസഹാഖ് ആണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ഇപ്പോഴത്തെ ലോകം. ലോക്ക്ഡൗണ്‍ കാലത്ത് മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന ഇസഹാഖിന്റെ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്.

https://www.facebook.com/KunchackoBoban/posts/1640443829441415

മകന്റെ വിശേഷങ്ങള്‍ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇത്തവണ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഇസഹാഖിന്റെ ഒരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്, ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അപ്രതീക്ഷിതമായി ആകാശത്ത് വിരിഞ്ഞൊരു മഴവില്ലും കാണാം. റെയിന്‍ബോ ബോയ് എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button