GeneralLatest NewsMollywood

7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ ഇന്ന് അവസാനിക്കുന്നു; പൃഥ്വിരാജ് ഇനി വീട്ടിലേയ്ക്ക്!!

ഹോം ക്വാറന്റെയിനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റെയിനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറന്റെയിന്‍ കാലം കഴിഞ്ഞു എന്നല്ല

കൊറോണയെ തുടര്‍ന്ന് ലോക് ഡൌണ്‍ ആയതോടെ ‘ആടുജീവിത’ത്തിന്റെ ചിത്രീകരണതിനായി വിദേശത്ത് കഴിഞ്ഞ പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഏഴു ദിവസങ്ങളായി ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റെയിന്‍ സെന്ററിലായിരുന്നു താരം. ആദ്യഘട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് താന്‍ വീട്ടിലേക്കു മടങ്ങുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ആഴ്ചയിലെ ക്വാറന്റെയ്ന്‍ ദിനങ്ങള്‍.

“എന്റെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റെയിനിലേക്ക് പോവുകയാണ്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാര്‍ക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റെയിനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റെയിനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറന്റെയിന്‍ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള ഒരാളും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കുക,” പൃഥ്വി കുറിക്കുന്നു.

മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും ‘ആടുജീവിതം’ ടീമും കേരളത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button