GeneralKollywoodLatest News

18 കുട്ടികള്‍ക്കും മൂന്നു ജോലിക്കാര്‍ക്കും കൊറോണ; പ്രാർഥിക്കണമെന്ന അഭ്യര്‍ഥിച്ച് നടന്‍ രാഘവ ലോറന്‍സ്

ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി.

തമിഴ് നടനും നൃത്തകനുമായി രാഘവ ലോറന്‍സിന്റെ നേതൃത്വത്തിലുള്ള അനാഥാലയത്തിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് വൈറസ് ബാധ. 18 കുട്ടികള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെയാണ് ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികളുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചു നടന്‍ രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.

രാഘവ ലോറന്‍സിന്റെ കുറിപ്പ്

ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി.

സുഹൃത്തുക്കളും ആരാധകരും അറിയാന്‍, അനാഥരായ കുട്ടികള്‍ക്കായി ഞാനൊരു ട്രസ്റ്റ് നടത്തുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഒരാഴ്ച്ച മുമ്ബ് അവിടുത്തെ ചില കുട്ടികള്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് അവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു, 18 കുട്ടികള്‍ക്കും മൂന്നു ജോലിക്കാര്‍ക്കും പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജോലിക്കാരില്‍ രണ്ട് പേര്‍ ഭിന്നശേഷിക്കാരാണ്. ഇതെന്നെ വല്ലാതെ സങ്കടത്തിലാക്കി. അവരുടെ ആരോഗ്യം എങ്ങനെയിരിക്കുന്നെന്ന് ഡോക്ടര്‍മാരോടു തിരക്കിയപ്പോള്‍ നല്ല പുരോഗതിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുട്ടികള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. ഇനി വൈറസ് നെഗറ്റീവ് ആകുന്ന ദിവസം അവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളെ സഹായിച്ച മന്ത്രി എസ്.പി വേലുമണി സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ പിഎ ആയ രവി സാറിനും കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ ജി പ്രകാശ് സാറിനും പ്രത്യേകം നന്ദി പറയുന്നു. ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ രോഗം ഭേദമായി തിരിച്ചുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം.. സേവനം ദൈവികമാണ്.

shortlink

Related Articles

Post Your Comments


Back to top button