GeneralLatest NewsMollywood

”എപ്പോഴും സ്ത്രീകൾ ഭർത്താവിനെക്കാൾ കുറച്ചു താഴ്ന്ന് നിൽക്കണം എന്നാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത് . ഞാൻ അനുസരിക്കുന്നതും അതാണ്”; ആനി

ഇന്നത്തെ കുട്ടികൾ സ്വയം പര്യാപ്തത നേടി സ്വന്തം കാലിൽ നിൽക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. അവർ അങ്ങനെ മുന്നോട്ടു പോകട്ടെ.

അഭിനയത്തില്‍ സജീവമല്ലെങ്കിലും നടി ആനി പാചക പരിപാടികളിലൂടെ മിനിസ്ക്രീനില്‍ സജീവമാണ്. ആനീസ് കിച്ചന്‍സിനും ആരാധകര്‍ ഏറെയാണ്‌. അതിഥികള്‍ ആയി എത്തുന്നവര്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ആനിയുടെ ചില വാക്കുകള്‍ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. അത്തരം ട്രോളുകളെക്കുറിച്ച് താരം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

”എന്റെ കാര്യം ഞാൻ പറയാം. ഞാൻ ഒരു ജോയിന്റ് ഫാമിലിയിൽ വളർന്നയാളാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള എല്ലാ അമ്മമാരും ഒരു കുടുംബം എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്നു എന്ന് ഞാൻ ചെറുപ്പത്തിലെ ശ്രദ്ധിച്ചിരുന്നു. എന്റെ അമ്മ എന്നെ പഠിപ്പിച്ചത് എപ്പോഴും സ്ത്രീകൾ ഭർത്താവിനെക്കാൾ കുറച്ചു താഴ്ന്ന് നിൽക്കണം എന്നാണ്. ഞാൻ അനുസരിക്കുന്നതും അതാണ്. അതിൽ ഇപ്പോഴും എനിക്ക് ഒരു കുറ്റബോധവും ഇല്ല. എന്നാൽ ഇന്നത്തെ കുട്ടികൾ സ്വയം പര്യാപ്തത നേടി സ്വന്തം കാലിൽ നിൽക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. അവർ അങ്ങനെ മുന്നോട്ടു പോകട്ടെ. പിന്നെ ഏട്ടൻ എപ്പോഴും പറയുന്നത് ഓരോ കാര്യം നമ്മൾ ചെയ്യുമ്പോഴും കുറേപ്പേർ നമുക്ക് ബൊക്കെ തരും വേറെ കുറേപ്പേർ കല്ലെറിയും. ബൊക്കെ സ്വീകരിക്കുക. മറ്റേത് മറക്കുക എന്നാണ്.” ആനി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button