Latest NewsNEWS

ഓരോ ദിനവും സഹായിക്കുന്നത് പതിനായിരം കുടുംബങ്ങളെ ; ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി മലയാളികളുടെ ഡാഡി ഗിരിജ

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യന്‍ താരമാണ് ജഗപതി ബാബു. സിനിമകളില്‍ വില്ലനായി തിളങ്ങുന്ന ഇദ്ദേഹം ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകുകയാണ്. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് താരം ഓരോ ദിനവും സഹായിക്കുന്നത്.

പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ ദിവസവും വിതരണം ചെയ്യുന്നത്. നടനെ പ്രശംസിച്ച് സമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത താരങ്ങളിലൊരാളായ ജഗപതി ബാബു. 25 വര്‍ഷം നീണ്ട കരിയറില്‍ 120 ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

പുലിമുരുകന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലും മമ്മൂട്ടിചിത്രമായ മധുരരാജയിലും ജഗപതി ബാബു വില്ലന്‍ വേഷങ്ങളില്‍ എത്തി മലയാളികളുടെ മനംകവര്‍ന്നിരുന്നു. മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ ഏഴ് നന്ദി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button