CinemaComing SoonLatest NewsNew ReleaseNEWSTrailers

ഫോറന്‍സികിന് ശേഷം മറ്റൊരു ത്രില്ലറുമായി മംമ്ത ; ലാല്‍ബാഗ് ട്രെയ്‌ലര്‍ പുറത്തിറക്കി

സൂപ്പര്‍ഹിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രല്ലര്‍ ചിത്രം ഫോറന്‍സികിന് ശേഷം മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തില്‍ എത്തുന്ന ‘ലാല്‍ബാഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ ചിത്രവും ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ളതാണ്. പ്രശാന്ത് മുരളി പത്മനാഭനാണ് ചിത്രത്തിന്റെ രചനയും സംവിധാനം നിര്‍വഹിക്കുന്നത്. മലയാളത്തിനു പുറമെ അന്യഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

പൂര്‍ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ച സിനിമ നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ് മുന്നോട്ട് വയ്ക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

ബാംഗ്ലൂരില്‍ ജോലി നോക്കുന്ന മലയാളി നഴ്‌സ് ആണ് മംമ്ത ചിത്രത്തില്‍ എത്തുന്നത്. മംമ്തയെ കൂടാതെ രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്‌സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൈസാ പൈസാ എന്ന സിനിമയ്ക്കുശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീതം രാഹുല്‍ രാജാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ആന്റണി ജോ.

shortlink

Related Articles

Post Your Comments


Back to top button