Latest NewsNEWS

എന്റെ ദൈവമേ, ഇപ്പോള്‍ ഇതൊരു ആള്‍ക്കൂട്ടമായല്ലോ ; അഹാന പങ്കുവച്ച പുത്തന്‍ ചിത്രം വൈറലാകുന്നു

നടന്‍ കൃഷ്ണകുമാറിന്റെ മകളും മലയാളികളുടെ പ്രിയനടിയുമാണ് അഹാന കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് അഹാന. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഈ ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ് അഹാനയും കുടുംബവും. ഇപ്പോഴിതാ അഹാന കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്ത ഒരു പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. ഒരു ആരാധകന്‍ എഡിറ്റ് ചെയ്ത ഫോട്ടോയാണ് അഹാന കൃഷ്ണകുമാര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും ഇപ്പോഴത്തെ ഫോട്ടോയും അവരുടെ കുട്ടിക്കാലത്തെ ഫോട്ടോയും ചേര്‍ത്തുവെച്ച ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദിയ കൃഷ്ണകുമാര്‍, ഇഷാനി കൃഷ്ണകുമാര്‍, ഹന്‍സിക കൃഷ്ണകുമാര്‍ എന്നിവരാണ് അഹാന കൃഷ്ണകുമാറിന്റെ സഹോദരിമാര്‍.

https://www.instagram.com/p/CAxTjqmAep9/

ഫോട്ടോയില്‍ നിന്ന് അഹാന കൃഷ്ണകുമാറിന്റെ കുട്ടിക്കാലം പെട്ടെന്നുതന്നെ തിരിച്ചറിയാം. എന്റെ ദൈവമേ, ഇപ്പോള്‍ ഇതൊരു ആള്‍ക്കൂട്ടമായല്ലോ എന്നാണ് അഹാന കൃഷ്ണകുമാര്‍ ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button