Latest NewsNEWS

അജുവും കുട്ടനും കുഞ്ചുവും മനസില്‍ കേറിയിട്ട് ആറ് വയസ്

സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ് ബാംഗ്ലൂര്‍ ഡേയ്‌സ് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയിട്ട് ഇന്ന് ആറ് വര്‍ഷം. 2014 മേയ് 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അജുവും കുട്ടനും കുഞ്ചുവും ദാസുമൊക്കെ ഇന്നും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി തന്നെ ഹൃദയത്തില്‍ നില്‍ക്കുന്നു. ആറാം വാര്‍ഷിക വേളയില്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. നസ്രിയ,ദുല്‍ഖര്‍, അഞ്ജലി മേനോന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് നിവിന്‍ പങ്കുവച്ചത്.

https://www.facebook.com/NivinPauly/posts/2881997551869835

അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി തിരുവോത്ത്, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. കേരളത്തിലെ യുവാക്കള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂര്‍ ഡേയ്‌സ് പറയുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഗോപി സുന്ദറായിരുന്നു സംഗീതം.

നിരൂപകപ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വന്‍വിജയമായിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്റ്‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും സോഫിയ പോളും നിര്‍മിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ച് സമീര്‍ താഹിറായിരുന്നു. പത്ത് കോടി ബഡ്ജറ്റില്‍ ഇറങ്ങിയ ചിത്രം 45 കോടിയോളം രൂപയാണ് തിയേറ്ററുകളില്‍ നിന്നും വാരിയത്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.

മികച്ച നടനും മികച്ച നടിക്കുള്ള പുരസ്‌കാരം നിവിന്‍ പോളിയും നസ്രിയ നസീമും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അഞ്ജലി മേനോനും നേടി മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് പാര്‍വതി തിരുവോത്തു മികച്ച സംവിധായകയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അഞ്ജലി മേനോനും നേടിയതുള്‍പ്പെടെ നിരവധി അവാര്‍ഡുകളും ചിത്രം നേടി.

shortlink

Related Articles

Post Your Comments


Back to top button