Latest NewsNEWS

വല്ലാത്തൊരു ‘ സോ ‘ ; എന്റെ ഒരു ദിവസുമായി എത്തിയ അഹാനയ്ക്ക് ഒരു ‘ സോ ‘ ട്രോള്‍ വീഡിയോ ; പങ്കുവച്ച് താരം

ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമായ നടി അഹാന കൃഷ്ണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഇത്തവണ പാട്ടും മേളവും ഒന്നുമല്ല കുറച്ചധികം സോ കൊണ്ട് കിട്ടിയ ട്രോളാണ് താരത്തെ വൈറലാക്കുന്നത്. അഹാന ചെയ്ത ‘എന്റെ ഒരു ദിവസം’ എന്ന യൂട്യൂബ് വീഡിയോയാണ് ട്രോളന്‍മാര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. വളരെ രസകരമായി തന്നെയാണ് ട്രോള്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോക്കിടെ പലയിടത്തായി സോ എന്ന് അഹാന ആവര്‍ത്തിക്കുന്നുണ്ട്. ഈ ഭാഗം മാത്രമെടുത്താണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ ട്രോള്‍ വീഡിയോ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ മീം വളരെ രസകരമാണ് എന്ന് കുറിപ്പോടെയാണ് അഹാന ട്രോള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CAzNpQRgFic/?utm_source=ig_embed

ഇനി ഇതിന്റെ കമന്റ് ബോക്‌സ് തുറന്നാലോ അതിലും സോ തന്നെയാണ് താരം. ഇതൊന്നും അത്ര നല്ലതല്ല കെട്ടോ, സോ ചിരിയടക്കാന്‍ വയ്യ സോ, ഈ സംഗതി കൊള്ളാം കെട്ടോ സോ , എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. എന്തായാലും ഏറെ ചിരിപ്പിക്കുന്ന ട്രോള്‍ വീഡിയോ താരം ഏറെ ആസ്വദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button