GeneralLatest NewsMollywood

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണ് ഞാന്‍; 20 വര്‍ഷം മുന്‍പ് ഫോണ്‍ സമ്മാനിച്ചു; ആരിഫ് എംപി

നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്‌ഗോപി ദുബായില്‍ പോയിരുന്നു. അതു കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് സാംസങ്ങിന്റെ ഒരു ഫോണ്‍ കൊണ്ടുവന്നു

നടനും രാഷ്ട്രീയ പ്രവര്‍ത്തകനും മാത്രമല്ല നല്ലൊരു മനുഷ്യസ്നേഹികൂടിയാണ് സുരേഷ് ഗോപി. കഴിയുന്നത്ര സഹായം ചെയ്ത് കൊടുത്ത് സ്നേഹത്തിന്റെ ആള്‍രൂപമായി മാറാന്‍ താരത്തിനു പലപ്പോഴും കഴിയാറുണ്ട്. ആലപ്പുഴ എംപി എംഎം ആരിഫുമായുളള സുരേഷ് ഗോപിയുടെ സൗഹൃദത്തെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇപ്പോഴിത സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച്‌ ആരിഫ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.

സുരേഷ് ​ഗോപിയുടെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അടുത്തറിഞ്ഞിട്ടുളള ആളാണ് താനെന്ന് ആരിഫ് പറയുന്നു. തനിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി തന്നത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നുംഎംപി വ്യക്തമാക്കി. സുരേഷ് ഗോപിയുമായുള്ള സൌഹൃദത്തെക്കുറിച്ച് ആരിഫിന്റെ വാക്കുകള്‍ ഇങ്ങനെ.. ”കോളേജ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സമയത്ത് മുതല്‍ അദ്ദേഹത്തെ അറിയാം. അന്ന് കേരള സര്‍വകലാശാല യുവജനോല്‍സവത്തിന് അതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാന്‍ എറണാകുളത്ത് ഒരു ഷൂട്ടിങ് സെറ്റില്‍ പോയപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണ് ഞാന്‍. പക്ഷേ അദ്ദേഹത്തിലെ മനുഷ്യനോട് ഇഷ്ടമാണ് അന്നും ഇന്നുമെന്നും” ആരിഫ് പറയുന്നു.

”അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും അത്ര സജീവമല്ല. നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്‌ഗോപി ദുബായില്‍ പോയിരുന്നു. അതു കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് സാംസങ്ങിന്റെ ഒരു ഫോണ്‍ കൊണ്ടുവന്നു. ഒരു സുഹൃത്തിന്റെ കൈവശം കൊടുത്ത് വിട്ട് അത് എനിക്ക് സമ്മാനിച്ചു. അത്രത്തോളം സൗഹൃദം എനിക്ക് അദ്ദേഹത്തിനോട് ഉണ്ട്. ഇപ്പോഴും ഡല്‍ഹിയില്‍ വച്ച്‌ കാണുമ്ബോഴും അടുത്ത് ഇടപഴകുകയും വീട്ടില്‍ പോകുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അടുത്തറിഞ്ഞിട്ടുണ്ട് ഒരുപാട് തവണ”- ആരിഫ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button