GeneralLatest NewsTV Shows

കുടുംബ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; സീരിയലുകളുടെ സംപ്രേഷണം നാളെ മുതല്‍

ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്നേഹപ്രകടനങ്ങള്‍ നടത്തരുത്, ശാരീരിക അകലം പാലിക്കുക

കൊറോണയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ഡൌണില്‍ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഇപ്പോഴിതാ കുടുംബ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സീരിയലുകളുടെ സംപ്രേഷണം നാളെമുതല്‍ പുനരാരംഭിക്കുന്നു.

ലോക്ഡൌണിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ചിത്രീകരണം പുനരാരംഭിക്കുന്നത്. ചിത്രീകരണം പുനരാരംഭിക്കുമ്ബോള്‍ നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 37 പേജുള്ള ‘പുതിയ വര്‍ക്കിങ് പ്രോട്ടോക്കോളി’ല്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

1. ഓരോ ക്രൂ അംഗവും ചിത്രീകരണ സമയത്ത് ഉടനീളം മൂന്ന് ലെയറുളള മെഡിക്കല്‍ മാസ്കും കയ്യുറകളും ധരിക്കണം.
2. ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്നേഹപ്രകടനങ്ങള്‍ നടത്തരുത്, ശാരീരിക അകലം പാലിക്കുക.
3. സെറ്റുകള്‍ / ഓഫീസുകള്‍ / സ്റ്റുഡിയോകള്‍ എന്നിവിടങ്ങളില്‍ സിഗരറ്റ് പങ്കുവയ്ക്കുന്നത് നിര്‍ത്തണം
4. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള 2 മീറ്റര്‍ ദൂരം നിലനിര്‍ത്തണം.
5. 60 വയസ്സിനു മുകളിലുള്ള ക്രൂ, കാസ്റ്റ് അംഗങ്ങളെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒഴിവാക്കുക.
തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button