BollywoodGeneralLatest News

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം; ഇനി ടിക് ടോക്കില്‍ ഉണ്ടാവില്ലെന്ന് മിലിന്ദ് സോമന്‍

രാജ്യത്തെ പ്രമുഖ എന്‍ജിനീയറായ സോന വാങ്ചുക്കിന്റെ വിഡിയോ മെസേജ് കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് മിലിന്ദ് ടിക്ടോക്ക് ഒഴിവാക്കിയത്

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനത്തിന് സോഷ്യല്‍ മീഡിയയില്‍ പ്രചാരമേറുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ക്യാമ്പൈയിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ ചൈനീസ് വിഡിയോ ആപ്പായ ടിക്ടോക്ക് ഫോണില്‍ നിന്ന് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുകയാണ് നടന്‍ മിലിന്ദ് സോമന്‍. ട്വിറ്ററിലൂടെയാണ് താരം ആരാധകരെ വിവരം അറിയിച്ചത്.

”ഞാന്‍ ഇന് ടിക് ടോക്കില്‍ ഉണ്ടാവില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക” മിലിന്ദ് കുറിക്കുന്നു.

രാജ്യത്തെ പ്രമുഖ എന്‍ജിനീയറായ സോന വാങ്ചുക്കിന്റെ വിഡിയോ മെസേജ് കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് മിലിന്ദ് ടിക്ടോക്ക് ഒഴിവാക്കിയത്. മിലിന്ദിനെ പ്രശംസിച്ചുകൊണ്ട് സോന രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button