GeneralLatest NewsMollywood

ഇവരില്‍ ആരാ സുന്ദരി? പ്രമുഖ നടന്‍മാരുടെ സ്ത്രീരൂപങ്ങള്‍; സലിം കുമാറിന്റെ പോസ്റ്റ്‌ ഏറ്റെടുത്ത് ആരാധകര്‍

നിവിനും സൗബിനും കൂടുതല്‍ സുന്ദരിമാരായി തോന്നി എന്നാണ് ആരാധകരുടെ കമന്റുകള്‍.

പല സിനിമയ്ക്ക് വേണ്ടിയും താരങ്ങള്‍ പെണ് വേഷത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് നടനും സംവിധായകനുമായ സലിം കുമാറിന്റെ ഒരു പോസ്റ്റാണ്.

മലയാള സിനിമയിലെ നടന്‍മാര്‍ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും എന്ന ഫെയ്‌സ് ആപ്പ് ഭാവന ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ താരങ്ങളുടെ സ്ത്രീ രൂപമാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

നിവിനും സൗബിനും കൂടുതല്‍ സുന്ദരിമാരായി തോന്നി എന്നാണ് ആരാധകരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button