Latest NewsNEWS

മക്കള്‍ക്കൊപ്പം കളിച്ചും കുസൃതി ആസ്വദിച്ചും സമീറ റെഡ്ഡി

കൊറോണക്കാലം മക്കളുമൊത്ത് ആസ്വദിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. മക്കളുടെ കുസൃതികള്‍ ആസ്വദിച്ചും മക്കള്‍ക്കൊപ്പം കളിച്ചും കൊറോണക്കാലം ചെലവഴിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ കുഞ്ഞുമകള്‍ക്കൊപ്പം ഹള്‍ക്ക് സിനിമയിലേതു പോലെ കളിക്കുന്ന രസകരമായ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

അമ്മയുടെ കുസൃതികള്‍ മകളും, മകളുടെ കുസൃതികള്‍ അമ്മയും നന്നായി ആസ്വദിക്കുന്നുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഏറെ കുസൃതി നിറഞ്ഞതും രസകവുമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/p/CA1y5HYHrrE/

അടുത്തിടെ മകളുടെ ഒരു വീഡിയോ താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ”ബേബി പി.ടി ഉഷ ഫുള്‍ സ്പീഡ്, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചത്.

https://www.instagram.com/p/B-oSbu7nYbY/

shortlink

Related Articles

Post Your Comments


Back to top button