GeneralLatest NewsMollywood

‘ഓണ്‍ലൈന്‍ റിലീസിനില്ല’ ; 66 നിര്‍മ്മാതാക്കളില്‍ 2 പേര്‍ മാത്രം!

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് ആഗ്രഹിക്കുന്ന സിനിമകളുടെ അഭിപ്രായം നിര്‍മാതാക്കളുടെ സംഘടന ചോദിച്ചിരുന്നു

ഹിന്ദി, തമിഴ് സിനിമകള്‍ക്ക് പിന്നാലെ മലയാള സിനിമാ രംഗത്ത് ഓണ്‍ലൈന്‍ റിലീസ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് തിയറ്റര്‍ തുറക്കാതെ ആയതോടെ പ്രതിസന്ധിയിലായതാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്.

ജയസൂര്യയെ നായകനാക്കി ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും സിനിമ ഓണ്‍ലൈന്‍ റിലീസ് തീരുമാനിച്ചതിന് പിന്നാലെ തിയറ്റര്‍ സംഘടനകള്‍ രംഗത്ത് വരുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് ആഗ്രഹിക്കുന്ന സിനിമകളുടെ അഭിപ്രായം നിര്‍മാതാക്കളുടെ സംഘടന ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ രണ്ട് ലോ ബഡ്ജറ്റ് സിനിമകള്‍ മാത്രമേ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു . 66 നിര്‍മ്മാതാക്കളില്‍ നിന്നായിരുന്നു രണ്ടു പേര്‍ മുന്നോട്ട് വന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close