Latest NewsNEWS

ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം ബോളിവുഡ് ചിത്രവും വെബ് സിരീസുകളും ഒരു ബിഗ് ബജറ്റ് മലയാള സിനിമയുമായി സന്തോഷ് ശിവന്‍

മഞ്ജുവാര്യറെയും കാളിദാസ് ജയറാമിനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം സന്തോഷ് ശിവന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡില്‍. ആരാണ് നായകന്‍ എന്നതുള്‍പ്പെടെ മറ്റു വിവരങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല. പുതിയ ചിത്രത്തിന്റെ ആലോചനകള്‍ക്കിടെയാണ് കോവിഡ് പ്രതിസന്ധി മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

ബോളിവുഡ് ചിത്രം കൂടാതെ ചില വെബ് സിരീസുകളും ഒരു ബിഗ് ബജറ്റ് മലയാള സിനിമയും അദ്ദേഹത്തിന്റെ ആലോചനയിലാണെന്നാണ് അറിയുന്നത്. എന്നാല്‍ കോവിഡിന് ശേഷമുള്ള സിനിമാമേഖലയിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമാവും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്.

shortlink

Related Articles

Post Your Comments


Back to top button