Latest NewsNEWS

ബിക്കിനിയില്‍ സെക്‌സിയായി ബോളിവുഡ് നടി

2011ല്‍ പുറത്തിറങ്ങിയ പ്യാര്‍ കാ പുഞ്ച്‌നാമാ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രേക്ഷകരുടെ പ്രിയതാരം സൊനാലി സെയ്ഗല്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ഈ ബോളിവുഡ് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നിരന്തരം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാറുള്ള താരം ബിക്കിനി ധരിച്ച് പൂളില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ബിക്കിനിയില്‍ അതീവസുന്ദരിയാണ് മുപ്പത്തിയൊന്നുകാരിയായ സൊനാലി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ലവ് രഞ്ജന്‍ സംവിധാനം ചെയ്ത പ്യാര്‍ കാ പുഞ്ച്‌നാമാ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും വെഡ്ഡിങ് പുലാവ് എന്ന ചിത്രത്തിലും സൊനാലി അഭിനയിച്ചിരുന്നു.

https://www.instagram.com/p/CAzy7_MnlWA/

shortlink

Post Your Comments


Back to top button