GeneralLatest NewsMollywood

പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ്; ആശങ്കയില്‍ സംഘാംഗങ്ങള്‍

ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്.

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാസംഘത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ‘ആടുജീവിതം’ സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്’.

ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്. പൃഥ്വിരാജും സംഘവും തിരിച്ചെത്തിയ വിമാനത്തിലാണ് ഇദ്ദേഹവും മടങ്ങിയെത്തിയത്. ആദ്യം എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററിലും പിന്നീട് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.

പൃഥ്വി കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു

shortlink

Related Articles

Post Your Comments


Back to top button