GeneralLatest NewsMollywood

ലോക്ക്ഡൗൺ കാലത്ത് അഹാനയ്ക്ക് കിട്ടിയ സർപ്രൈസ്!!

യഥാർഥത്തിൽ കേക്ക് ഉണ്ടാക്കിയത് അഹാനയായിരുന്നില്ല. മിയാസ് കപ് ബേക്കറി അഹാനയ്ക്ക് നൽകിയ സർപ്രൈസായിരുന്നു ആ കേക്ക്.

ലോക്ക്ഡൗൺ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്ണ. സഹോദരിമാർക്കൊപ്പവും അച്ഛൻ കൃഷ്ണകുമാറിനൊപ്പമുളള രസകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന അഹാനയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു. താനൊരു കേക്ക് ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ കഥയാണ് വീഡിയോയിലൂടെ അഹാന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

താനൊരു കേക്ക് ഉണ്ടാക്കാൻ പോവുകയാണെന്നും ഏറെ നാളായി താനത് ആഗ്രഹിക്കുകയാണെന്നും അഹാന വീഡിയോയിൽ പറഞ്ഞു. തന്‍റെ വസ്ത്രത്തിന്റെ അതെ രീതിയില്‍ ഉള്ള കേക്കാണ് താരം വീഡിയോയില്‍ പങ്കുവച്ചത്. പക്ഷേ യഥാർഥത്തിൽ കേക്ക് ഉണ്ടാക്കിയത് അഹാനയായിരുന്നില്ല. മിയാസ് കപ് ബേക്കറി അഹാനയ്ക്ക് നൽകിയ സർപ്രൈസായിരുന്നു ആ കേക്ക്. ഈ സർപ്രൈസ് എങ്ങനെ വ്യത്യസ്തമായി ആരാധകർക്കു മുന്നിലെത്തിക്കാമെന്നു ചിന്തിച്ചതിൽനിന്നാണ് ഈ വീഡിയോ ഉണ്ടായതെന്ന് അഹാന പറയുന്നു

അഹാനയുടെ വസ്ത്രത്തിന്റെ അതേ മോഡലിൽ കേക്ക് നിർമ്മിക്കാനുണ്ടായ കാരണം മിയാസ് കപ് കേക്കറി അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ”ഫാഷൻ കേക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോഴാണ് പെട്ടെന്ന് അഹാന മനസ്സിലേക്ക് എത്തിയത്. മഞ്ഞ എന്റെ പ്രിയപ്പെട്ട നിറമാണ്, അഹാനയുടെ ഈ വസ്ത്രം എനിക്ക് വളരെ ഇഷ്ടമാണ്. അങ്ങനെ അതൊരു കേക്കാക്കി മാറ്റാൻ ശ്രമിച്ചു. വസ്ത്രത്തിന്റെ മോഡലിൽ കേക്ക് ഉണ്ടാക്കുന്നത് ആദ്യമായാണ്. അഹാനയ്ക്ക് ഈ കേക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.” അവര്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button